Kerala

നഗരസഭയുടെ വെയിറ്റിങ് ഷെഡിൽ ബസ് കാത്തിരുന്നാൽ പഴുതാരയുടെയും ;തേളിന്റെയും കുത്ത് ഫ്രീ

കോട്ടയം :പാലാ:നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം എന്ന് പറഞ്ഞപ്പോലെയാണ് പാലാ നഗരസഭയുടെ ഹൃദയഭാഗത്തുള്ള വെയിറ്റിങ് ഷെഡിന്റെ കാര്യം.ബസിൽ കയറുന്നതിനു മുമ്പേ പഴുതാരയുടെയും ,തേളിന്റെ യും കുത്ത് ഫ്രീയായി ലഭിക്കും.  റിവര്‍വൃൂ റോഡിന്‍റെയും,ളാലം തോടിന്‍റെയും അരികിലായി നിര്‍മ്മിച്ചിട്ടുള്ള വെയ്റ്റിംഗ് ഷെഡ്ഡിനുള്ളില്‍ കാട് കയറി കിടക്കുന്ന ഭാഗത്തൂ നിന്നുള്ള ക്ഷുദ്രജിവികളായി പഴുതാര,തേള്‍,ഉറുമ്പു്,കൊളവി എന്നിവയുടെ ഉപദ്രവം മുലം യാത്രക്കാര്‍ക്കു ഇരിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്.

വിവിധ പ്രദ്ദേശങ്ങളില്‍ നിന്നും പാലായില്‍ എത്തൂന്ന ആയിരക്കണക്കായ യാത്രക്കാരുടെ സൗകരൃാര്‍ത്ഥം 50 ലക്ഷം രുപ മുടക്കി നിര്‍മ്മിച്ച വെയ്റ്റിംഗ് ഷെഡ്ഡിന്‍റെ മദ്ധൃഭാഗം മേല്‍ക്കൂര അമിനിറ്റി സെന്‍ററിന്‍റെ കവാടം നിര്‍മ്മിക്കുന്നതിനായി പൊളിച്ച് മാറ്റിയതാണ്.ഗ്രീന്‍ ടൂറിസം സര്‍കൃൂട്ടിന്‍റെ ഭാഗമായി അമിനിറ്റി സെന്‍റര്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു പണി പൂര്‍ത്തികരിച്ചു ഉദ്‌ഘാടനവും  കഴിഞ്ഞതാണ്. പക്ഷേ കവാടത്തിനായി പൊളിച്ചുവെയ്റ്റിംഗ് ഷെഡ്ഡിന്‍റെ മേല്‍ക്കൂര ഇന്നും പൊളിഞ്ഞു തന്നെ കിടക്കുകയാണ്.

നഗരസഭായുടെ അധികാര പരിധിയിലാണ് ഈ വെയ്റ്റിംഗ് ഷെഡ്ഡ് എന്നിട്ടും ഇതിനെ ക്കുറിച്ചു അന്വേഷിക്കുവാന്‍ പോലും തയ്യാറാകുന്നില്ല.
ഇത് മൂലം വെയ്റ്റിംഗ് ഷെഡ്ഡിന്‍റെ പലയിടത്തായി നിര്‍ത്തുന്ന  ബസ്സ്കളില്‍ കയറുവാന്‍ വെയ്റ്റിംഗ് ഷെഡ്ഡിന്‍റെ ഉള്ളിലൂടെ മഴ സമയത്തൂ നനഞ്ഞു പോകേണ്ടി വരികയാണ്.വിവിധ സ്ഥലങ്ങളിലേയ്ക്കു പോകുേണ്ട യാത്രക്കാരുടെ സൗകരൃാര്‍ത്ഥം സ്ഥലനാമങ്ങള്‍ കാണിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുക, കാട് തെളിച്ചു യാത്രക്കാര്‍ക്കു വേണ്ട സുരക്ഷിത്വം നല്‍കുക ,വെയ്റ്റിംഗ് ഷെഡ്ഡിന്‍റെ മേല്‍ക്കൂര പൊളിച്ചു ഭാഗം പുനര്‍നിര്‍മ്മിക്കുന്നതിനും ആവശൃമായ് മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പാലാ പൗരാവകാശ സമിതി പ്രസിഡണ്ടു ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗം ആവശൃപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top