Crime

പാലാ പട്ടണത്തിൽ വാടക വീടെടുത്ത് അനാശ്യാസത്തിന് നാല് സ്ത്രീകളടക്കം ആറ് പേര് പിടിയിൽ

പാലാ നഗരത്തിൽ വാടകവീട്ടിൽ അനാശാസ്യത്തിന് 6 പിടിയിലായി. 4 സ്ത്രീകളും നടത്തിപ്പുകാരനും ഇടപാടു കാരനുമാണ് പിടിയിലായത്.വാടക വീട സംഘടിപ്പിച്ച് ഇടപാടുകാരെ കണ്ടെത്തി വന്നിരുന്ന ഈരാറ്റുപേട്ട സ്വദേശി നടയ്ക്കൽ വീണിയപ്പുര യ്ക്കൽ ഹാഷിം (51), ഇടപാടിനെത്തിയ കിടങ്ങൂർ സ്വദേശി ജോസുകുട്ടി തോമസ് എന്നിവരാണ് പിടിയിലായ പുരുഷൻമാർ.

 

അന്യജില്ലക്കാരായ 4 സ്ത്രീകളെയാണ് ഹാഷിം ഇവിടെ പാർപ്പിച്ചിരുന്നത്. ആവശ്യക്കാരെ ഫോണിലൂടെയാണ് ഹാഷിം കണ്ടെത്തിയിരുന്നത്.കാർമൽ റോഡിന് സമീപമാണ് വീട് വാടകയ്ക്കെടുത്തിരുന്നത്. വൻ തുകയ്ക്കായിരുന്നു ഇടപാടുകൾ. ഒരാഴ്ച മുൻപാണ് ഇവിടെ ഹാഷിം വീട് സംഘടിപ്പിച്ചത്. രഹസ്യവിരവത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പാലാ എസ്എച്ചഒ കെപി ടോംസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top