Kerala

ഏപ്രിൽ അഞ്ചിന്എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്‌ടര്‍

തിരുവനന്തപുരം: ഏപ്രിൽ അഞ്ചിന് അവധി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം പ്രമാണിച്ചാണ് തിരുവനന്തപുരം നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

ഏപ്രിൽ അഞ്ചിന് വൈകിട്ട് 3 മണി മുതല്‍ തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മീനമാസത്തിലെ രോഹിണി നാളില്‍ കൊടിയേറി പത്താം ദിവസം അത്തം നാളില്‍ സമാപിക്കുന്ന ഈ ക്ഷേത്രത്തിലെ ഉത്സവമാണ് പൈങ്കുനി ഉത്സവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top