Health

പാലാ ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ സിപിഐ(എം)സംഘം വിലയിരുത്തി

പാലാജനറൽ ആശുപത്രി പുതിയ ബ്ലോക്കിലെ സൗകര്യങ്ങൾ സിപിഐ(എം) സംഘം വിലയിരുത്തി.ഇന്ന് വൈകിട്ട് സിപിഐഎം പാലാ മുൻസിപ്പാലിറ്റിയിലെ കൗൺസിലർമാരും സിപിഐഎം നേതാക്കളും അടങ്ങിയ സംഘം എത്തിയപ്പോൾ ആർ എം ഒ ഡോക്ടർ അനീഷ്അ ഭദ്രൻ വരെ സ്വീകരിച്ചു .തുടർന്ന് പുതിയ ബ്ലോക്കിലെ പ്രവർത്തനങ്ങളും സൗകര്യങ്ങളും അദ്ദേഹം സംഘത്തിന്  വിശദീകരിച്ചു കൊടുത്തു.

പുതിയ ഡയാലിസിസ് ബ്ലോക്കിൽ ഒരേ സമയം 10 പേർക്ക് ഡയാലിസിസ് നൽകാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.ശീതീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.ടീവി.മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.ജില്ലാ ആശുപത്രിയിൽ ഒരേ സമയം എട്ട് പേർക്ക് മാത്രമേ ഡയാലിസിസ് ചെയ്യുവാനുള്ള സൗകര്യമുള്ളൂ.പക്ഷെ പാലാ ജനറൽ ആശുപത്രിയിൽ ഒരേ സമയം പത്ത് പേർക്കാണ് ഡയാലിസിസ് സൗകര്യം ഒരുക്കിയിട്ടുള്ളത് .മാർ സ്ലീവാ മെഡിസിറ്റിയിലും പത്ത് പേർക്കാണ് ഒരേ സമയം ഡയാലിസിസ് സൗകര്യമുള്ളപ്പോളാണ് അതെ സൗകര്യം പാലാ ജനറൽ ആശുപത്രിയിലും ഒരുക്കിയിരിക്കുന്നതെന്ന് സിപിഐ(എം)നേതാക്കൾ  പറഞ്ഞു.

വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റും.,ക്ളീനിങ് മിഷ്യനും സജ്ജമായിട്ടുണ്ട്.എയർപോർട്ടിൽ ക്ളീനിങ് നടത്തുന്ന ഹൈടെക് സംവിധാനത്തോടെയുള്ള ക്ളീനിങ് മിഷ്യനാണ് സജ്ജമാക്കിയിരിക്കുന്നത്.23 ആം തീയതി പാലായിലെത്തുന്ന കോട്ടയം ജില്ലയുടെ മന്ത്രി വി എൻ വാസവൻ ആശുപത്രി സന്ദർശിക്കുവാൻ സിപിഎം സംഘം ക്ഷണിച്ചിട്ടുണ്ട്.അപ്പോൾ കൂടുതൽ സഹായവും സംഘം പ്രതീക്ഷിക്കുന്നുണ്ട്.വികസനത്തിന്റെ പടപ്പുറപ്പാട് തുടങ്ങി കഴിഞ്ഞെന്നാണ് സിപിഐഎം പാലാ ഏരിയ കമ്മിറ്റി മെമ്പർ ഷാർലി മാത്യു അഭിപ്രായപ്പെട്ടത്.

സംഘത്തിൽ സിപിഐഎം നഗരസഭാ  പാർലമെന്ററി പാർട്ടി ലീഡർ അഡ്വ ബിനു പുളിക്കക്കണ്ടം.,വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്.,ബിന്ദു മനു,സതി ശശികുമാർ.,ജോസിൻ ബിനോ,ഷീബ ജിയോ എന്നിവരും.,സിപിഐഎം ഏരി യ കമ്മിറ്റി അംഗങ്ങളായ ഷാർലി മാത്യു.,കെ കെ ഗിരീഷ്,സിപിഎം പാലാ ടൗൺ ലോക്കൽ സെക്രെട്ടറി കെ അജി.,ലോക്കൽ കമ്മിറ്റി മെമ്പർ എം ജി രാജു എന്നിവരും സന്നിഹിതരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top