Kerala

ഈരാറ്റുപേട്ടയിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയുയവർക്കെതിരെ കേസ്;പ്രതിഷേധവുമായി ലീഗ്

ഈരാറ്റുപേട്ട :ഈരാറ്റുപേട്ടയിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയുയവർക്കെതിരെ കേസ്;പ്രതിഷേധവുമായി ലീഗ് .ഈരാറ്റുപേട്ട പോലീസ് RSS ന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് മുസ്ലിം ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി . ലോകം മുഴുക്കെയും പീഡിത ജന വിഭാഗമായ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ജനം തെരുവിലിറങ്ങിയിരിന്നു .

ഈരാറ്റുപേട്ടയിൽ വളരെ സമാധാനപരമായും അച്ചടക്കത്തോട് കൂടിയും ദക്ഷിണ കേരളാ ലജ്നത്തുൽ മുഅല്ലിമിന്റെ നേതൃത്ത്വത്തിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ  കേസ് എടുത്തത് ദുരുദ്ദേശപരവും ഒരു നാടിനെ മുഴുവൻ മോശമാക്കാനുള്ള ചിലരുടെ കുൽസിത ശ്രമങ്ങളുടെ ഭാഗവുമാണ് , ഇത്തരം കാര്യങ്ങൾ പോലീസിന്റെ ഭാഗത്ത്‌ നിന്നും നിരന്തരം ആവർത്തിക്കുന്നത് പോലീസിന്റെ സംഘ പരിവാർ മനോഭാവത്തെ ആണ് കാണിക്കുന്നത്. ഇത് പോലുള്ള കാര്യങ്ങൾ പോലീസിന്റെ ഭാഗത്തു നിന്നും ഇനി ആവർത്തിക്കപ്പെടരുത്, അതിന് വേണ്ടുന്ന നടപടികൾ ആഭ്യന്തര വകുപ്പ് എടുത്ത് പോലീസിനെ സംഘപരിവാറിൽ നിന്നും മോചിപ്പിക്കണം ഇംഞ്ഞും ലീഗ് നേതാക്കൾ പറയുന്നു.

ഇപ്പോഴത്തെ ഈ കേസ് ഈരാറ്റുപേട്ടയേ തീവ്രവാദി കേന്ദ്രമാക്കിയ എസ് പി റിപ്പോർട്ടിനെതരെ  ഉയർന്നു വന്ന പ്രതിഷേധങ്ങളിൽ ഭയന്നിട്ടുണ്ടായ പക പോക്കൽ നടപടിയുടെ ഭാഗമാണ്,. എന്നാൽ ഇത്തരം ഉമ്മാക്കി കാട്ടിയാൽ ഭയപ്പെടുത്താൻ ആരും വിചാരിക്കേണ്ടന്നും ഇതൊക്കെ എങ്ങനെ നേരിടണമെന്ന് അറിയാം . സമാധാനപരമായി പ്രകടനം നടത്തിയതിന്റെ പേരിൽ കേസ് എടുത്ത നേതാക്കൾക്ക് മുസ്ലിം ലീഗിന്റെ മുഴുവൻ പിന്തുണയുണ്ടെന്നും കേസിന് വേണ്ട എല്ലാ നിയമ സഹായങ്ങളും മുസ്ലിം ലീഗ് ചെയ്ത് നൽകുകയും ചെയ്യും.

ഈരാറ്റുപേട്ടയിലെ മത സാമുദായിക നേതാക്കളുടെ പേരിൽ എടുത്തിരിക്കുന്ന കേസ് സിപിഐഎം ന്റെയും MLA യുടെയും അറിവോട് കൂടിയാണോയെന്നും വ്യക്തമാക്കണമെന്ന് മുസ്ലിം മുനിസിപ്പൽ പ്രസിഡന്റ്‌ അൻവർ അലിയാർ , ജനറൽ സെക്രട്ടറി സിറാജ് കണ്ടത്തിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

ചിത്രം പ്രതീകാത്മകം 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top