Health

കോട്ടയം ജില്ലയിൽ 262 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

 

 

കോട്ടയം ജില്ലയിൽ 262 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 262 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 561 പേർ രോഗമുക്തരായി. 3555 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരിൽ 123 പുരുഷൻമാരും 107 സ്ത്രീകളും 32 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 64 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

നിലവിൽ 3041 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 342173 പേർ കോവിഡ് ബാധിതരായി. 334052 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20413 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-16

കടുത്തുരുത്തി, കടപ്ലാമറ്റം, എരുമേലി-10

ചങ്ങനാശേരി, മുണ്ടക്കയം, ആർപ്പൂക്കര – 9

ഏറ്റുമാനൂർ, മരങ്ങാട്ടുപിള്ളി – 8

കാഞ്ഞിരപ്പള്ളി, മാടപ്പള്ളി – 7

പാമ്പാടി, പാലാ, കുറവിലങ്ങാട്, അയ്മനം – 6

കരൂർ, പൂഞ്ഞാർ, പുതുപ്പള്ളി, ചിറക്കടവ്, മുത്തോലി, വൈക്കം, വെള്ളൂർ, മാഞ്ഞൂർ – 5

പൂഞ്ഞാർ തെക്കേക്കര, രാമപുരം, കാണക്കാരി, അതിരമ്പുഴ, വെച്ചൂർ, കിടങ്ങൂർ, പള്ളിക്കത്തോട് – 4

മണർകാട്, നീണ്ടൂർ, ഭരണങ്ങാനം, കല്ലറ, തൃക്കൊടിത്താനം, കുറിച്ചി, കോരുത്തോട്, മറവന്തുരുത്ത്, നെടുംകുന്നം, മുളക്കുളം – 3

തലനാട്, വെള്ളാവൂർ, ചെമ്പ്, കൂരോപ്പട, വിജയപുരം, അകലക്കുന്നം, തിടനാട്, പനച്ചിക്കാട്, വാഴൂർ, പാറത്തോട്, കങ്ങഴ, അയർക്കുന്നം, മീനടം, തലപ്പലം – 2

കൂട്ടിക്കൽ, കറുകച്ചാൽ, ഉഴവൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വാകത്താനം, എലിക്കുളം, വാഴപ്പള്ളി, മീനച്ചിൽ – 1

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top