
പാലാ :പാലാ അമ്പലപ്പുറത്ത് ശ്രീ ഭഗവതീ ക്ഷേത്രം കോമ്പൗണ്ടിലാണ് പടക്കക്കടയിലെ മാലിന്യങ്ങൾ ആരോ തള്ളിയത്. ഇക്കാര്യത്തിൽ ഭക്തജനങ്ങളും ക്ഷേത്രോപദേശക സമിതിയും വ്യാപക പ്രതിഷേധമുയർത്തിയതോടെ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു എന്നാണ് ക്ഷേത്രോപദേശക സമിതിയുടെ പരാതി.
ന്യൂ ഇയർ ആഘോഷത്തിനു മുന്നോടിയായി പാലാ നഗരത്തിൽ നിരവധി താൽക്കാലിക പടക്ക വിൽപ്പനശാലകൾ ഉണ്ടായിരുന്നു. ഇവിടെ നിന്നുള്ള മാലിന്യമാണ് ക്ഷേത്ര കോമ്പൗണ്ടിൽ തള്ളിയത് എന്ന് കരുതുന്നു.ഉച്ചയ്ക്ക് മുമ്പ് മാലിന്യങ്ങൾ നീക്കിയില്ലെങ്കിൽ മുനിസിപ്പൽ ഓഫീസ് ഉപരോധിക്കുമെന്ന് ഭക്തജനങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭാ – പോലീസ് ഉദ്യോഗസ്ഥരോടും ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.ക്ഷേത്ര സംരക്ഷണ സമിതി യുടെ നേതാക്കളും അടിയന്തിര യോഗം ചേർന്ന് നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.
സുനിൽ പാലാ

