Crime

പനക്കപ്പാലം മുക്കാലടി കടവ് പാലം പ്രദേശത്ത് മീനച്ചിലാറ്റിൽ രാത്രിയിൽ മാലിന്യം തള്ളി

ഈരാറ്റുപേട്ട :പനക്കപ്പാലം മുക്കാലടി കടവ് പാലം പ്രദേശത്ത് മീനച്ചിലാറ്റിൽ വലിയ രീതിയിൽ കഴിഞ്ഞ രാത്രിയിൽ മാലിന്യം തള്ളി.രാത്രിയുടെ മറവിലാണ് സമൂഹ വിരുദ്ധരുടെ ഈ നടപടി.ജനങ്ങളുടെ കുടിവെള്ള സ്രോതസ്സ് മലിനീകരിക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ നടപടിക്കെതിരെ നിയമ  നടപടി സ്വീകരിക്കണമെന്ന് പോലീസ് റവന്യൂ അധികാരികളോട് നാട്ടുകാർ  ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് ജനങ്ങൾക്ക് ശുദ്ധജലം നൽകുന്ന മൂന്ന് കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന പ്രദേശത്താണ് ഈ മാലിന്യം തള്ളിയിരിക്കുന്നത്.സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.പോലീസ് അധികാരികൾ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top