Kerala

‘വന്ദേ ഭാരത്, വരട്ടെ ഭാരത്’; വന്ദേ ഭാരത് ട്രെയിനെ പ്രശംസിച്ച് കവിത എഴുതി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ; കവിത പങ്കുവെച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍ വന്ദേഭാരത് ട്രെയിനിനെ പ്രശംസിച്ച് എഴുതിയ കവിത പങ്കുവെച്ച് ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വന്ദേ ഭാരതിന്റെ കുതിപ്പ് തടയാന്‍ ശ്രമിക്കുമ്പോള്‍ കുരുങ്ങി നില്‍ക്കുന്നത് മോദിയല്ല, പകരം വലിക്കുന്നവരാണെന്നും കവിതയില്‍ രൂപേഷ് പറയുന്നു. കവിതയിൽ വന്ദേഭാരത് ട്രെയിനിനെ പ്രശംസിച്ചും കെ റെയില്‍ പദ്ധതിയെ വിമര്‍ശിച്ചുമാണ് കവിത. രൂപേഷി​ന്റെ കവിത തുടങ്ങുന്നത് . ‘വരട്ടെ ഭാരത്’ എന്ന് പറഞ്ഞുകൊണ്ടാണ്.

എംവി ഗോവിന്ദന്റെ ‘അപ്പം’ പരാമര്‍ശത്തെയും രൂപേഷ് കവിതയില്‍ പരിഹസിക്കുന്നുണ്ട്.വൈകി എത്തിയ വന്ദേ് ഭാരതിനെ കൈനീട്ടി സ്വീകരിക്കണമെന്നും രൂപേഷ് പന്ന്യന്‍ കവിതയില്‍ വ്യക്തമാക്കിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് രൂപേഷ് തന്റെ കവിത പങ്കുവെച്ചിരിക്കുന്നത്.

രൂപേഷ് പന്ന്യന്റെ കവിതയുടെ പൂര്‍ണരൂപം:

‘വന്ദേ ഭാരത് ‘നോട്’വരണ്ടേ ഭാരത്’ എന്നു പറയാതെ ‘വരട്ടെ ഭാരത്’ എന്നു പറയാത്തവര്‍ മലയാളികളല്ല….വന്ദേ ഭാരതിന് മോദി കൊടിയുയര്‍ത്തിയാലും…ഇടതുപക്ഷം വെടിയുതിര്‍ത്താലും…വലതുപക്ഷം വാതോരാതെ

സംസാരിച്ചാലും…പാളത്തിലൂടെ ഓടുന്ന മോടിയുള്ള വണ്ടിയില്‍ പോയി അപ്പം വില്‍ക്കാനും തെക്ക് വടക്കോടാനുമായി ടിക്കറ്റടുക്കുന്നവരുടെ മനസ്സില്‍ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല …കെ. റെയില്‍ കേരളത്തെ കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നില്‍ക്കുമ്പോള്‍…

വെട്ടാതെ തട്ടാതെ തൊട്ടു നോവിക്കാതെ വെയിലത്തും മഴയത്തും ചീറിയോടാനായി ട്രാക്കിലാകുന്ന വന്ദേ ഭാരതിനെ നോക്കി വരേണ്ട

ഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ ….

ശ്രുതി തെറ്റുന്ന പാട്ട് പാളം തെറ്റിയ തീവണ്ടി പോലെയാണ് ….പാളം തെറ്റാതെ ഓടാനായി

വന്ദേ ഭാരത് കുതിച്ചു നില്‍ക്കുമ്പോള്‍ കിതച്ചു കൊണ്ടോടി ആ കുതിപ്പിന്റെ ചങ്ങല വലിക്കരുത് … അങ്ങിനെ വലിക്കുന്ന ചങ്ങലയില്‍ കുരുങ്ങി നില്‍ക്കുക മോദിയല്ല….. വലിക്കുന്നവര്‍ തന്നെയാകും …വൈകി വന്ന വന്ദേ ഭാരതിനെ

വരാനെന്തെ വൈകി എന്ന പരിഭവത്തോടെ… വാരിയെടുത്ത് വീട്ടുകാരനാക്കുമ്പോഴെ…അത്യാവശ്യത്തിന് ചീറി പായാനായി വീട്ടിലൊരു

‘ഉസൈന്‍ ബോള്‍ട്ട് ‘കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ…..വന്ദേ ഭാരത്…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top