Kerala

നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭർത്താവ് രാജേഷിനെ കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നും പോലീസ്  പിടികൂടി

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞികുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയത്. പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വെച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവ് രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം.

സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. ഇവരുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top