തിരുവനന്തപുരം: കഞ്ചാവ് വിറ്റതിന് വീട്ടമ്മയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. മൈലാടുംപാറ സ്വദേശി വൽസയാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്നും രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു.

കഴിഞ്ഞ കുറച്ച് നാളുകളായി ഇവർ കഞ്ചാവ് വിൽക്കുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൽസയുടെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. പ്രദേശത്തുള്ള യുവാക്കൾ അടക്കമുള്ളവർക്ക് ഇവർ കഞ്ചാവ് വിറ്റിട്ടുണ്ടെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത്.

