Crime

ഫോൺ കൊടുക്കാത്തതിലെ ദേഷ്യം; ഭാര്യ ഭർത്താവിനെ കത്രികകൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

ഉദുമ: ഫോൺ കൊടുക്കാത്തതിനുള്ള ദേഷ്യത്തിൽ ഭാര്യ ഭർത്താവിനെ കത്രികകൊണ്ട് കുത്തി. കൂടാതെ ഭാര്യയുടെ സഹോദരന്മാർ കടയിൽ കയറി തല്ലിയെന്നും യുവാവി​ന്റെ പരാതി. ഫോൺ കൊടുക്കാത്തതിനെച്ചൊല്ലി ഭാര്യ കൈയിലും വയറിലും കത്രിക കൊണ്ട് കുത്തുകയും പുറമേ തല്ലും കിട്ടിയെന്നുള്ള യുവാവി​ന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു.

തൃക്കണ്ണാടിനടുത്തുള്ള പരാതിക്കാരന്‍റെ അമ്മവീട്ടിൽ വെച്ചാണ് കത്രികക്കുത്തുണ്ടായതെന്നാണ് പരാതി. ഉദുമയ്ക്കടുത്താണ് ഇദ്ദേഹത്തിന്‍റെ കട. ഏപ്രിൽ 15-ന് നടന്ന സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ ഭാര്യ അടക്കമുള്ളവർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top