Crime

റബ്ബർ തെങ്ങിൽ വീണു തെങ്ങ് മറിഞ്ഞ് യുവാവിന്റെ ദേഹത്ത് വീണു യുവാവിന് ദാരുണ അന്ത്യം

ഈരാറ്റുപേട്ട :മേലുകാവ്: മരം  മുറിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞ് ദേഹത്ത് വീണ് യുവാവ് മരിച്ചു. ഈരാറ്റുപേട്ട കളത്തൂക്കടവ് ഒഴാക്കൽ ജോയിയുടെ മകൻ ജോൺസൺ (25) ആണ് മരിച്ചത്. മേലുകാവ് പള്ളിയ്ക്ക് സമീപം റബർ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം.

പിക്കപ്പ് ഉപയോഗിച്ച് മരം കെട്ടിവലിച്ച് മറിക്കുന്നതിനിടെ റബർ തെങ്ങിന് മുകളിലേയ്ക്ക് പതി ക്കുകയായിരുന്നു. ഒടിഞ്ഞ തെങ്ങ് ജോൺസന്റെ ശരീരത്തിലേയ്ക്കാണ് പതിച്ചത്. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴ താലൂക് ആശുപത്രിയിലേക്ക് മാറ്റും. അച്ഛൻ : ജോയി, അമ്മ : സീന, സഹോദരങ്ങൾ : ജോമോൻ,ചിഞ്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top