Crime

കുടയംപടിയിൽ ഗ്രാന്റ് ബാറിലുണ്ടായ സംഘർഷത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്

കോട്ടയം : കുടയംപടിയിൽ ഗ്രാന്റ് ബാറിലുണ്ടായ സംഘർഷത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുടമാളൂർ സ്വദേശിയായ ഒരു യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലാണ്. ഞായറാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിൽ കുടമാളൂർ സ്വദേശി അമ്പാടി, ചാലുകുന്ന് സ്വദേശി നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.

ബാറിനുള്ളിലുണ്ടായ സംഘർഷത്തിൽ ഇരുവരുടെയും തലയ്ക്കാണ് പരിക്കേറ്റത്. അമ്പാടിയുടെ തലയ്ക്ക് അടി കിട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുവരും അടങ്ങുന്ന സംഘം ഈ ബാറിലെത്തി മദ്യപിച്ച ശേഷം, വീണ്ടുംമടങ്ങിയെത്തുകയും ഇരുകൂട്ടരും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടാകുകയുമായിരുന്നു.

ഈ സംഘർഷത്തിലാണ് രണ്ടു പേരുടെയും തലയ്ക്ക് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായത്. സംഭവത്തിൽ യുവാക്കളുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top