


സംസ്ഥാനത്ത് ഈ മാസം 21 മുതൽ സ്കൂളുകൾ ഭാഗികമായി അടയ്ക്കും.ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഇനി മുതൽ ഓൺലൈൻ പഠന മായിരിക്കും നടക്കുന്നത്.കോവിഡ് ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.നിയന്ത്രണം രണ്ടാഴ്ചത്തേക്ക് ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച നിയന്ത്രണവും രാത്രി കർഫ്യുവും ഒഴിവാക്കാനും തീരുമാനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.


