തൊടുപുഴ :ഇളംദേശം:ശുചിത്വമുള്ള പാചകപ്പുരകൾ സ്കൂളുകളിൽ അനിവാര്യമാണെന്ന് പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു. ഇളം ദേശം സെൻ്റ്.ജോസഫ്സ് എൽ പി സ്കൂളിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പി.ജെ.ജോസഫ് എം.എൽ.എ.

സ്കൂൾ മാനേജർ ഫാ.ജോർജ് പുല്ലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദുബിജു, ജില്ലാ പഞ്ചായത്തംഗം എം.ജെ ജേക്കബ്ബ്, ബ്ലോക്ക് മെമ്പർ കെ എസ് ജോൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.മോനിച്ചൻ, സർവ്വീസ് സഹകരണ ബാങ്ക് വൈസ് :പ്രസിഡൻ്റ് ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മേരിക്കുഞ്ഞ് എ.സി സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് അനീഷ് ഭാസ്കരൻ നന്ദിയും പറഞ്ഞു.

