ഈരാറ്റുപേട്ട-1992 ഡിസംബർ 6- രാജ്യത്തിന്റെ മതേതരത്വവും സൗഹാർദവും ഹിന്ദുത്വ വർഗീയവാദികൾ തകർത്തെറിഞ്ഞ ദിനം ഇന്ത്യൻ ഭരണഘടന ശിൽപി ഡോക്ടർ ബി.ആർ. അംബേദ്കറുടെ ചരമദിനം കൂടി ആയിരുന്നു എന്ന് എസ്.ഡി.പി.ഐ. ജില്ലാ ഖജാൻജി കെ.എസ്.ആരിഫ് പറഞ്ഞു. ബാബരി മസ്ജിദ് പുനർ നിർമ്മിക്കും വരെ പേരാട്ടം തുടരും എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ടമുനിസിപ്പൽ കമ്മിറ്റി നേത്യതത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ കെ.എസ്.ആരിഫ് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സുബൈർ വെള്ളാപള്ളി അദ്ധ്യക്ഷത വഹിച്ചു.

രാജ്യത്തിൻ്റെ നീതി നിർവഹണ സംവിധാനവും ഭരണകൂടവും ജുഡീഷ്യറിയും എല്ലാം നോക്കിനിൽക്കെയാണ് ഇന്ത്യൻ മതേതരത്വത്തിൻ്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഹിന്ദുത്വ വർഗീയ വാദികൾ തച്ചുതകർത്തത് എന്നുംനീതി പുനസ്ഥാപിക്കുന്നതിനും മതേതരത്വം സംരക്ഷിക്കുന്നതിനും പോരാടുകയെന്നത് പൗരൻ്റെ കടമയാണ്. ബാബരിയുടെ ഓർമ്മ പുതുക്കുന്നതിലൂടെ ഫാഷിസത്തിനെതിരായ പ്രതിരോധത്തെ ശക്തിപ്പെടുത്താൻ നമുക്ക് കഴിയണം എന്ന് വിഷയാവതരണം നടത്തി കൊണ്ട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി.എച്ച്. ഹസീബ് പറഞ്ഞു.
ഓൾ ഇന്ത്യ ഇമാംസ് കൗൺസിസിൽ കോട്ടയം ജില്ലാ പ്രസിഡൻറ അൻസാരി മൗലവി, എസ്.ഡി.പി.ഐ. പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡൻറ് അയ്യൂബ് ഖാൻ കാസിം, മണ്ഡലം ഖജാൻജി കെ.ഇ. റഷീദ്, വിമൺ ഇന്ത്യ മൂവ്മെൻറ് മണ്ഡലം കമ്മിറ്റി അംഗം ഫാത്തിമ മാഹിൻ , നഗരസഭാ കൗൺസിലർമാരായ അൻസാരി ഈ ലക്കയം, നൗഫിയ ഇസ്മായിൽ, നസീറ സുബൈർ, ഫാത്തിമ ഷാഹുൽ, തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർ നജ്മ പരിക്കൊച്ച് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സഫീർകുരുവനാൽ സ്വാഗതവും, ഖജാൻജി.കെ.യു. സുൽത്താൻ നന്ദിയും പറഞ്ഞു

