പാലാ മുരിക്കുംപുഴയിൽ മാലിന്യങ്ങൾക്കിടയിൽ നിന്നും അസ്ഥികൂടം കണ്ടെടുത്തു. മുരിക്കുംപുഴ യിലെ ആളൊഴിഞ്ഞ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും കൈകാൽ ഭാഗങ്ങളുടെ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട് . റോഡിനോട് ചേർന്നുള്ള സ്ഥലത്താണ് ഇത് കണ്ടെത്തിയത്.

.മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് ഇവ കൊണ്ടുവന്നിട്ട താണെന്നാണ് കരുതുന്നത്. പ്രദേശത്ത് മൽസ്യം വിൽക്കാൻ എത്തിയവരാണ് ആദ്യം തലയോട്ടിയുടെ ഭാഗങ്ങൾ കണ്ടത്.നാട്ടുകാർ അറിഞ്ഞപ്പോൾ ആളുകൾ കൂടി തുടങ്ങിയിരുന്നു. പാലാ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. അതേസമയം പഠനങ്ങൾക്കായി ഉപയോഗിക്കുന്ന ഡമ്മികൾ ആണോ ഇതെന്നും സംശയം പലരും ഉന്നയിച്ചതിനെ തുടർന്ന് പോലീസ് ഈ രംഗത്ത് പ്രാവീണ്യമുള്ള ഡോക്ടറെ വിളിച്ചു വരുത്തി മനുഷ്യന്റെ തന്നെ അസ്ഥികൂടമാണെന്നു സ്ഥിരീകരിച്ചു.

അതുകൊണ്ടു തന്നെ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുള്ളതെന്ന് കൗൺസിലർ ബിനു പുളിക്കക്കണ്ടം അറിയിച്ചു.മെഡിക്കൽ എക്സിബിഷന് പ്രദർശനത്തിന് വച്ച ശേഷം ഉപേക്ഷിച്ചതാകാനും വഴിയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.അസ്ഥികൾ പൊതിഞ്ഞ കൂടുകളിലെല്ലാം മെഡിക്കൽ രംഗത്തെ അടയാളങ്ങൾ ഉണ്ടെന്നു നാട്ടുകാർ പറഞ്ഞു.

