Tech

വ്യാജ ഇമെയിൽ; നെറ്റ്ഫ്ളിക്സിന്റെ പേരിൽ പണം തട്ടുന്നുവെന്ന് റിപ്പോർട്ട്‌

തട്ടിപ്പുകാരുടെ ഏറ്റവും പുതിയ ലക്ഷ്യമാണ് നെറ്റ്ഫ്ലിക്സ്. വ്യാജ ഇമെയിലുകളിലൂടെ തട്ടിപ്പുകാർ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളെ കബളിപ്പിച്ച് പേയ്മെന്റ് വിശദാംശങ്ങൾ മോഷ്ടിക്കുന്നതായി ചെക്ക് പോയിന്റ് റിസർച്ചിൽ നിന്നുള്ള റിപ്പോർട്ട് വെളിപ്പെടുത്തി.ബ്രാൻഡ് ഫിഷിങ് ആക്രമണം സാധാരണമാണെന്നും മൈക്രോസോഫ്റ്റ് , ഗൂഗിൾ, ലിങ്ക്ഡ്ഇൻ, വാൾട്ട്മാർട്ട് തുടങ്ങിയ കമ്പനികളും ഇത്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

2023ന്റെ ആദ്യമാണ് ഉപയോക്താക്കളെ കബളിപ്പിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ ബ്രാൻഡിങ്ങുള്ള വ്യാജ മെയിലുകൾ സജീവമായത്. ജനുവരി മുതൽ മാർച്ച് വരെ, അക്കൗണ്ടുകൾ താല്ക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ചുള്ള ഇമെയിലുകൾ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സ് തന്നെ ഉപയോക്താക്കൾക്ക് അയച്ചതാണെന്നാണ് പലരും കരുതിയത്. ഇമെയിലിന്റെ സബ്ജക്റ്റ് ലൈൻ “അപ്‌ഡേറ്റ് ആവശ്യമാണ് – അക്കൗണ്ട് ഹോൾഡ് ഓൺ” എന്നതായിരുന്നു.

കൂടാതെ അടുത്ത ബില്ലിംഗ് സൈക്കിളിനുള്ള പേയ്‌മെന്റ് അക്സപ്പ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ഉപയോക്താവിന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് താൽക്കാലികമായി പ്രവർത്തന രഹിതമായെന്നും മെയിലിൽ പറയുന്നു. സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കുന്നതിനുള്ള ലിങ്കും പേയ്‌മെന്റ് വിശദാംശങ്ങൾ നൽകാൻ ഉപയോക്താവിനോട് അഭ്യർത്ഥിക്കുന്നതും വ്യാജ ഇമെയിലിൽ ഉൾപ്പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top