Kerala

പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം; നാളെ തുടക്കം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് നാളെ തുടക്കം. തിങ്കളാഴ്ച പ്രധാനമന്ത്രി കൊച്ചിയിലെത്തും. സന്ദർശനത്തിനോടനുബന്ധിച്ച് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവര ഫെറി, എംജി റോഡ്, ഐലൻഡ്, ബിഒടി ഈസ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിലാണ് ​ഗതാ​ഗത നിയന്ത്രണം.

യുവം സമ്മേളനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി വാട്ടർമെട്രോ, വന്ദേഭാരത് ട്രെയിൻ എന്നിവയുടെ ഫ്ലാ​ഗ് ഓഫ് ചെയ്യും. യുവം പരിപാടിക്കിടെ ക്രൈസ്ത്രവ മതമേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും സിറോ മലബാർ, മലങ്കര, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, കർദായ ക്ലാനായ കത്തോലിക്ക സഭ, ക്ലാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയൻ കൽ​ദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.

യുവം സമ്മേളനത്തിൽ കോൺ​ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും മോദിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദൻ, കന്നഡ താരം യഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ എന്നിവർ പങ്കെടുക്കും.

നരേന്ദ്ര മോദിയുടെ സന്ദർശനം മുൻ‌നിർത്തി ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വന്ദേഭാരത് ഉദ്​ഘാടനം നടക്കുന്നതിനാലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top