എം.വി ജയരാജന്‍ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായി തുടരും. ജില്ല സമ്മേളനത്തില്‍ സെക്രട്ടറിയായി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജില്ല സെക്രട്ടറി പി.ജയരാജന്‍ വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് ജയരാജന്‍ ജില്ല സെക്രട്ടറിയായത്. 61കാരനായ ജയരാജന്‍ നിയമ ബിരുദധാരിയാണ്. നിലവില്‍ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര പ്രവര്‍ത്തകസമിതി അംഗവുമാണ്.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ല പ്രസിഡന്‍റ്, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി, ലോട്ടറി ഏജന്‍റ്സ് ആന്‍ഡ് സെല്ലേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍, കെ.എസ്.ഇ.ബി അംഗം, ലോട്ടറി ഏജന്‍റ്സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

