നേമത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമാണെന്ന് പരാതി. മുന്‍ സൈനികന്‍ എസ്.ബിജുവിന്റെ ഭാര്യ ദിവ്യയാണ് തീകൊളുത്തി മരിച്ചത്. അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദൃക്‌സാക്ഷിയായ മകള്‍ പറഞ്ഞു. അമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും മര്‍ദനം നിര്‍ത്തിയില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് തന്നെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് കാണിച്ച് ദിവ്യ അയച്ച സന്ദേശം കുടുംബം പുറത്തുവിട്ടു. ഭര്‍തൃമാതാവ് നടത്തുന്ന അതിക്രമം ഭര്‍ത്താവ് പിന്തുണയ്ക്കുകയാണെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ ഭര്‍ത്താവാണ് ഉത്തരവാദി എന്നുമാണ് സന്ദേശത്തിലുള്ളത്. ബിജുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ദിവ്യയ്ക്ക് പൊള്ളലേറ്റത്. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.


