Crime

ആൾത്താമസമില്ലാത്ത വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടയിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പോലിസ് പിടിയിൽ

മല്ലപ്പള്ളി :ആനിക്കാട് പാതിക്കാട് ആൾത്താമസമില്ലാത്ത വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടയിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പോലിസ് പിടിയിൽ. തിരു ന്നൽവേലി പേട്ട സ്ട്രി റ്റിൽ വിരമണി ( 27 ), പരമശിവം (കാശി 22) എന്നിവരാണ് പിടിയിലായത്. പാതിക്കാട് കല്ലു മണ്ണിൽ പൊന്നമ്മ മത്തായിയുടെ വീടിന്റെ കതക് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം കണ്ടതിനെ തുടർന്ന് പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. കീഴ് വായ്പ്പൂര് എസ്.ഐ മധു, പോലിസുകാരായ ആദർശ് , രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Ad
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top