Kerala

സുഹൃത്തുക്കൾക്കൊപ്പം കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടയം :കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുഴവാത് കൊട്ടാരച്ചിറ സ്വദേശി ഷാജിയുടെയും സതിയുടെയും മകന്‍ വിഷ്ണു (28) ആണ് മരിച്ചത്. സഹോദരനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിഷ്ണു നീന്തല്‍ പഠിക്കാനെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെ വാഴപ്പള്ളി വില്ലേജ് ഓഫിസിനു സമീപമുള്ള കുളത്തിലായിരുന്നു സംഭവം. സഹോദരന്‍ കണ്ണനും സുഹൃത്തുക്കളും വിഷ്ണുവിനൊപ്പം ഉണ്ടായിരുന്നു. നീന്തല്‍ പഠിക്കാന്‍ ശ്രമിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്കു പോയപ്പോഴാണ് അപകടമുണ്ടായത്. ഹോര്‍ട്ടികോര്‍പ് ജീവനക്കാരനായ വിഷ്ണു എഐവൈഎഫ് മുന്‍ മണ്ഡലം സെക്രട്ടറി ആയിരുന്നു. സിപിഐ ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം, എഐടിയുസി ഹോര്‍ട്ടി കോര്‍പ് യൂണിയന്‍ സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നുണ്ട്. ഭാര്യ : പ്രീതി, മകള്‍ : ദക്ഷ.

Ad
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top