ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ശനി, ഞായർ ദിവസങ്ങളിൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. അണക്കെട്ടിൽ ക്രമാതീതമായി വെള്ളമുയരുകയും മഴ കനക്കുകയും ചെയ്തതോടെ രണ്ടുമാസത്തിലധികമായി സന്ദർശനം നിർത്തിവെച്ചിരിക്കുകയായിരുന്നു. ആദ്യ ദിവസമായ ശനിയാഴ്ച 650 സന്ദർശകർ ഇടുക്കിയിലെത്തി. ശനിയാഴ്ച ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.72 അടിയാണ്. വനംവകുപ്പിൻറെ നേതൃത്വത്തിലുള്ള ബോട്ടിങ്ങും ഹിൽവ്യൂ പാർക്കിലേക്കുള്ള പ്രവേശനവും ആരംഭിച്ചിട്ടുണ്ട്.


