പാലാ :ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ കർണ്ണാടക സ്വദേശികളുടെ കൂടെയുണ്ടായിരുന്ന വനിതയെ തിടനാട് ഭാഗത്ത് കാണാതായതായി പരാതി ലഭിച്ചു.പോലീസ് അന്വേഷണത്തിൽ വൈകിട്ട് 6 20 നു പാലാ കുഞ്ഞമ്മ ടവേഴ്‌സിന്റെ ഭാഗത്താണ് ലൊക്കേഷൻ കാണിച്ചിട്ടുള്ളത്.പോലീസ് ഉണർന്നു പ്രവർത്തിച്ചപ്പോൾ മണിക്കൂറുകൾക്കുള്ളിൽ കാണാതായ വനിതയെ കണ്ടെത്തി.പാലാ കെ എസ് ആർ ടി സി ക്കു സമീപത്ത് നിന്നാണ് കണ്ടെത്തിയത്.


