Kerala

സംസ്ഥാനത്ത് കേരള പൊലീസ് നടത്തിയ ഓപറേഷൻ കാവൽ റെയ്ഡിൽ ഇതുവരെ പിടിയിലായത് 13,032 ഗുണ്ടകള്‍

 

സംസ്ഥാനത്ത് കേരള പൊലീസ് നടത്തിയ ഓപറേഷൻ കാവൽ റെയ്ഡിൽ ഇതുവരെ പിടിയിലായത് 13,032 ഗുണ്ടകള്‍.215  പേര്‍ക്കെതിരെ കേസെടുത്തു. ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ്, 1506 പേര്‍. ആലപ്പുഴയില്‍ 1322 പേരും കൊല്ലം സിറ്റിയില്‍ 1054 പേരും പാലക്കാട് 1023 പേരും അറസ്റ്റിലായി. കാസർകോട് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്, 1103 എണ്ണം.

 

ഡിസംബര്‍ 18 മുതല്‍ ജനുവരി ഒൻപതുവരെയുളള കണക്കാണിത്. പോലീസ് സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 5,987 മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു.ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചതായും പൊലീസ് ഇൻഫർമേഷൻ സെന്ററിൽ നിന്ന് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top