Kerala

ഇന്നസെൻ്റിൻ്റെ സംസ്ക്കാരം നാളെ രാവിലെ ഇരിങ്ങാലക്കുട സെൻ്റ്. തോമസ് കത്തീഡ്രലിൽ

ഇന്നസെൻ്റിൻ്റെ സംസ്ക്കാരം നാളെ രാവിലെ ഇരിങ്ങാലക്കുട സെൻ്റ്. തോമസ് കത്തീഡ്രലിൽ നടക്കും,ആദ്യം വൈകിട്ടായിരുന്നു സംസ്ക്കാരം നിശ്ചയിച്ചിരുന്നത്.

അന്തരിച്ച മലയാളത്തിൻ്റെ പ്രിയനടൻ ഇന്നസെൻ്റിൻ്റെ സംസ്കാരം നാളെ നടക്കുമെന്ന് മന്ത്രി പി. രാജീവ് വിയോഗ വാർത്ത അറിയിച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് രാവിലെ  8:00 മുതൽ 11:00 മണി വരെ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും.തുടർന്ന് 11 മണിയോടെ ഇന്നസെൻറ് സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും.

ഉച്ചക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും.വൈകിട്ട് 3.30 മുതൽ ചൊവ്വാഴ്ച 10 വരെ ഭവനത്തിൽ പൊതുദർശനം .തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളിയിൽ സംസ്ക്കാരം നടക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top