Health

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് പിടിമുറുക്കി.,ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജ് അടച്ചു

ആലപ്പുഴ :ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 3 ദിവസത്തിനുള്ളിൽ 150 ഓളം ഡോക്ടർമാരും, നേഴ്സുമാരും അടക്കമുള്ള ജീവനക്കാർക്ക് കൊവിഡ് ബാധ. കഴിഞ്ഞ ദിവസം34, ഇന്നലെ 32 ഇങ്ങനെ ദിനംപ്രതി കൊവിഡ് വ്യാപിക്കുകയാണ്.

ഇതു മൂലം വിവിധ ചികിത്സാ വിഭാഗങ്ങൾ ഭാഗികമായാണ് പ്രവർത്തിക്കുന്നത്. അനസ്തേഷ്യ, ശസ്ത്രക്രിയ വിഭാഗങ്ങളിലെ ഡോക്ടർമാർ, പി.ജി ഡോക്ടർമാർ എന്നിവരിൽ ഭൂരിഭാഗം പേർക്കും കൊവിഡ് പോസിറ്റീവ് ആയതോടെ ശസ്ത്രക്രിയകളും മുടങ്ങുന്ന സ്ഥിതി ആണ്.

കൊവിഡ് രൂക്ഷമായതോടെ ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജ് അടച്ചു. ഹോസ്റ്റൽ ഒഴിയാനും വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി. ചികിത്സാ വിഭാഗങ്ങളിൽ നിയന്ത്രണം വന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന നിർധനരായ രോഗികൾ ദുരിതത്തിലായിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top