Kerala

വകുപ്പ് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല; ചുമതല കൃത്യമായി നിർവഹിക്കും: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: വകുപ്പ് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും നന്നായി ഒരു ജോലി ചെയ്യാനുള്ള ചുമതല മുഖ്യമന്ത്രി ഏൽപ്പിച്ചതായും കെ ബി ഗണേഷ് കുമാർ. ഗതാഗത വകുപ്പ് തന്നെയാണോ എന്നതിനെക്കുറിച്ച് അറിയില്ല.

അതാണെങ്കിൽ ഇന്നത്തെ സ്ഥിതിയിൽ നിന്ന് വകുപ്പിനെ ഇംപ്രൂവ് ചെയ്തുകൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അസാധ്യമായ ഒന്നുമില്ലെന്നും ആധുനിക യുഗത്തിന് പറ്റിയ പ്ലാനുകൾ മനസിലുണ്ടെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി അനുവദിച്ചാൽ സിനിമയിൽ അഭിനയിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top