ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പള്ളിപ്പുറം പതിനാറാം വാര്‍ഡില്‍ വല്യവെളിയില്‍ അമ്പിളി രാജേഷാണ് കൊല്ലപ്പെട്ടത്.തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
സ്‌കൂട്ടറില്‍ വരുമ്പോഴാണ് ഭര്‍ത്താവ് രാജേഷ് ആക്രമിച്ചത്. കുത്തിയ ശേഷം ഇയാള്‍ രക്ഷപെട്ടു. കുത്തേറ്റ അമ്പിളിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല.ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നതായി സൂചനയുണ്ട്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)