Kerala

ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

ഹൈദരാബാദ് :ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. സതീഷ്-വേദ ദമ്പതികളും അവരുടെ ഒൻപതും അഞ്ചും വയസ്സുള്ള മക്കളുമാണ് മരിച്ചത്. വിഷം കഴിച്ച് നാലുപേരും ആത്മഹത്യ ചെയ്യുകയായിരുന്നു. എന്ത് തരത്തിലുള്ള വിഷമാണ് അകത്ത് ചെന്നതെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂ.

സതീഷ്-വേദ ദമ്പതികൾക്ക് രണ്ടു മക്കളാണ്. ഈ രണ്ടു കുട്ടികളും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരാണ്. നേരത്തെ നിരവധി തവണ ചികിത്സ നടത്തിയിട്ടും ഫലപ്രദമായില്ല. ഇത് ദമ്പതികളെ നിരാശയിലാഴ്ത്തി. ഈ നിരാശയാണ് മരണത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറഞ്ഞു. ഹൈദരാബാദിലെ കുശൈ​ഗുഡയിൽ ആണ് സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top