Kerala

​ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസ വരുമാനത്തിൽ പുതിയ റെക്കോർഡ്.ഒറ്റ ദിവസം വഴിപാട് ഇനത്തില്‍ ക്ഷേത്രത്തിൽ ലഭിച്ചത് 83 ലക്ഷം രൂപയ്ക്ക് മുകളിൽ

​ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസ വരുമാനത്തിൽ പുതിയ റെക്കോർഡ്.ഒറ്റ ദിവസം വഴിപാട് ഇനത്തില്‍ ക്ഷേത്രത്തിൽ ലഭിച്ചത് 83 ലക്ഷം രൂപയ്ക്ക് മുകളിലാണ്.ക്ഷേത്രത്തിലെ സർവകാല റെക്കോർഡാണ് ഇത്. നേരത്തെ 78 ലക്ഷം രൂപ വരെ ഒറ്റ ദിവസം ലഭിച്ചിരുന്നെങ്കിലും 80 ലക്ഷം കടക്കുന്നത് ഇതാദ്യമാണ് .

നെയ്‌വിളക്ക് ശീട്ടാക്കിയതിലും റെക്കോര്‍ഡാണ്. 2835800 രൂപയുടെ നെയ്‌വിളക്കാണ് ഭക്തര്‍ ശീട്ടാക്കിയത്. 2039780 രൂപയുടെ തുലാഭാരവും നടത്തി.വൈശാഖം ആരംഭിച്ചത് മുതല്‍ ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.തിരക്കുള്ള ദിവസങ്ങളില്‍ ദേവസ്വം ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് ശയനപ്രദക്ഷിണത്തിനും ചുറ്റമ്പല ദര്‍ശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും.

ക്ഷേത്രത്തിനകത്ത് തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് ഭക്തരെ കൊടിമരം വഴി പ്രവേശിപ്പിക്കും.. തിരക്ക് കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷ്യല്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതു അവധി ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം വൈശാഖമാസം അവസാനിക്കുന്ന ജൂണ്‍ ആറുവരെ തുടരാനാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top