Kerala

ചക്കാമ്പുഴയിൽ പൊട്ടിക്കിടന്ന വൈദ്യത കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികൻ അപകടത്തിൽ പെട്ടു

പാലാ :പൊട്ടിക്കിടന്ന കറണ്ട് കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികൻ അപകടത്തിൽ പെട്ടു .ഇന്ന് പുലർച്ചെ 5.30 ഓടു കൂടി പാലാ ചക്കാമ്പുഴയിലാണ് അപകടം നടന്നത്.രാമപുരം സ്വദേശി അമൽ പാർത്ഥനാണ് അപകടത്തിൽ പെട്ടത്.ഇന്നലെ പെയ്‌ത കാറ്റിലും മഴയിലും വൈദ്യതി കമ്പി പൊട്ടി വീഴുകയായിരുന്നു .

കമ്പി പൊട്ടി വീണതറിയാതെ വന്ന യുവാവിന്റെ ബൈക്കിൽ കമ്പി കുരുങ്ങി  മറിഞ്ഞു വീഴുകയായിരുന്നു. വൈദ്യുതി പ്രവാഹം  ഇല്ലാതിരുന്നതിനാൽ  ഈ യുവാവ് മരണത്തിൻ നിന്നും രക്ഷപെടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top