Kerala

എസ് എം വൈ എം പാലാ രൂപതയുടെ ഭക്തിനിർഭരമായ വാഗമൺ കുരിശുമല തീർത്ഥാടനം

 

വാഗമൺ : എസ് എം വൈ എം പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ തീക്കോയി ഫൊറോന വാഗമൺ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ എസ് എം വൈ എം പാലാ രൂപതയിലെ യുവജനങ്ങൾ ചേർന്ന് സന്യസ്തർക്ക് വേണ്ടി നിയോഗം വെച്ച് കുരിശുമലകയറ്റം നടത്തി. വാഗമൺ കുരിശുമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി സാമഗ്രികൾ കൈയിലേന്തി 120 ഓളം യുവജനങ്ങൾ ത്യാഗപൂർവ്വം കുരിശുമലതീർത്ഥാടനം നടത്തി.

തീക്കോയി ഫൊറോനാ വികാരി റവ. ഫാ. തോമസ് മേനാച്ചേരി, ഫൊറോനാ ഡയറക്ടർ ഫാ.മാത്യു കാടൻകാവിൽ, വാഗമൺ യൂണിറ്റ് ഡയറക്ടർ ആന്റണി വാഴയിൽ,എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് തോമസ് ബാബു, ജനറൽ സെക്രട്ടറി ടോണി കവിയിൽ,തീക്കോയി ഫൊറോന പ്രസിഡന്റ് സോബിൻ അഗസ്റ്റിൻ,യൂണിറ്റ് പ്രസിഡന്റ്‌ ജെറിൻ,ഫൊറോനാ വൈസ് പ്രസിഡന്റ് റെയ്ച്ചൽ, എസ് എം വൈ എം പാലാ രൂപത ജോയിന്റ് സെക്രട്ടറി മെർളിൻ , ട്രഷറർ എബി, കൗൺസിലേഴ്സ് ജിയോ, റിയ തെരേസ സിൻഡിക്കേറ്റ് കൗൺസിലർ മഞ്ജു എന്നിവർ നേതൃത്വം നൽകി. ഫൊറോന ഡയറക്ടർ ഫാ. മാത്യു കാടൻകാവിൽ സന്ദേശം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top