Kerala

ശ്രീലങ്കയിൽ പെട്രോൾ കിട്ടണമെങ്കിൽ അഞ്ച് ദിവസം ക്യൂ നിൽക്കണം,ക്യൂവിൽ നിന്ന വയോധികൻ കുഴഞ്ഞു വീണു മരിച്ചു

കൊളംബോ: സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായിരിക്കുന്ന രാജ്യമാണ് ഇന്ത്യയുടെ അയൽ രാജ്യം കൂടിയായ ശ്രീലങ്ക. ഇന്ധനത്തിന് വേണ്ടി ദിവസങ്ങളോളമാണ് ഇവിടെ ആളുകൾ കാത്തു നിൽക്കുന്നത്. അതിനിടെയാണ്, ഇന്ധനം കാത്ത് നിന്ന വയോധികൻ കുഴഞ്ഞുവീണ് മരിച്ചസംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

ശ്രീലങ്കയുടെ പശ്ചിമ പ്രവിശ്യയിലെ ഒരു പെട്രോൾ സ്റ്റേഷനിൽ അഞ്ച് ദിവസത്തോളം ക്യൂവിൽ നിന്നതിന് ശേഷമാണ് 63 കാരനായ ട്രക്ക് ഡ്രൈവർ മരിച്ചത്. രാജ്യത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന പത്താമത്തെ മരണമാണിത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി എന്നാണ് വ്യാഴാഴ്ച ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

 

ക്യൂ നിൽക്കുന്ന വാഹനങ്ങളിൽ ഒന്നിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വരി നിന്ന് മരിച്ച 10 പേരിൽ എല്ലാവരും തന്നെ 43 വയസിനും 84 വയസിനും ഇടയിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗം ആളുകൾക്കും ഹൃദയാഘാതമാണ് മരണകാരണമെന്നും ഡെയ്ലി മിറർ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

 

 

ഒരാഴ്ച മുമ്പും സമാനമായ സംഭവമുണ്ടായിരുന്നു. കൊളംബോയിലെ പനദുരയിലെ ഒരു പെട്രോൾ സ്റ്റേഷനിൽ മണിക്കൂറുകളോളം വരി നിൽക്കുന്നതിനിടെ 53 കാരനായ ഒരാൾ മരിച്ചിരുന്നു. ഓട്ടോറിക്ഷയിൽ ക്യൂവിൽ നിൽക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് ഇയാൾ മരിച്ചത്.
ഏകദേശം 22 മില്യൺ ജനസംഖ്യയുള്ള ശ്രീലങ്കയിൽ ഇപ്പോൾ 70 വർഷത്തിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ കടുത്ത ഇന്ധനക്ഷാമവും ഭക്ഷ്യവില കുതിച്ചുയരുന്നതും മരുന്നുകളുടെ അഭാവവും അനുഭവിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് സിലോണിനെ ഇന്ധന ഇറക്കുമതിക്കായി വായ്പാപത്രം തുറക്കാൻ സർക്കാരിന് സാധിക്കാത്തതാണ് നിലവിലെ ക്ഷാമം രൂക്ഷമാക്കിയത്.

 

 

ഇന്ധനക്ഷാമവും അതിന്റെ ഫലമായുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള നടപടി എന്ന നിലയിൽ ജൂൺ 17 മുതൽ വെള്ളിയാഴ്ചകൾ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഇത് പ്രാബല്യത്തിൽ വരും.സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ സ്കൂളുകളിലും വെള്ളിയാഴ്ചകളിൽ പ്രത്യേക അവധി ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ധനക്ഷാമം കാരണം 20 ശതമാനം സർവീസുകൾ മാത്രമാണ് നടത്തുന്നതെന്ന് സ്വകാര്യ ബസുടമകൾ പറഞ്ഞു.

 

 

വരാനിരിക്കുന്ന ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനുള്ള നടപടിയായി വെള്ളിയാഴ്ചകളിൽ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സംസ്ഥാന ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും ആവശ്യമായ കരുതൽ ശേഖരം നിലനിർത്താൻ ഇന്ധന ഇറക്കുമതിക്ക് ധനസഹായം നൽകുന്നത് സർക്കാരിന് ബുദ്ധിമുട്ടായതിനാൽ, രാജ്യത്ത് ഇന്ധനം നിറയ്ക്കുന്നതിന് നീണ്ട നിരയാണ് പെട്രോൾ സ്റ്റേഷനുകൾക്ക് മുന്നിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top