India

70 മുറികള്‍, വാടക മാത്രം 56 ലക്ഷം രൂപ; വിമത ശിവസേന എംഎല്‍എമാരുടെ ഒരു ദിവസത്തെ ചിലവ് ഇങ്ങനെ

ഗുവാഹത്തി: മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ശ്രദ്ധേയ കേന്ദ്രങ്ങളിലൊന്നായി ഉയര്‍ന്നുകഴിഞ്ഞു. ഏഴ് ദിവസത്തേക്ക് 70 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍  പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സൂറത്തിലുള്ള ഒരു ഹോട്ടലില്‍ തിങ്കളാഴ്ചയാണ് ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ ആദ്യമേ ഉണ്ടായിരുന്നത്. പിന്നീട്, ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ അസമിലെ ഗുവാഹത്തിയിലേക്ക് അവര്‍ ബുധനാഴ്ചയാണ് പറന്നത്.

 

 

ഹോട്ടലിന്റെയും പ്രാദേശിയ രാഷ്ട്രീയ നേതാക്കളുടെയും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച്, ഗുവാഹത്തിയിലെ റാഡിസ്സണ്‍ ബ്ലു ഹോട്ടലിന്റെ ഏഴ് ദിവസത്തേക്കുള്ള വാടക 56 ലക്ഷം രൂപയാണ്. ഭക്ഷണത്തിനും മറ്റ് സേവനങ്ങള്‍ക്കുമുള്ള പ്രതിദിന ചെലവ് 8 ലക്ഷം രൂപയും. 196 മുറികളാണ് ഹോട്ടലിലുള്ളത്. എംഎല്‍എമാര്‍ക്കും അവരുടെ സംഘത്തിനും കൂടി ബുക്ക് ചെയ്ത 70 മുറികള്‍ കൂടാതെ, ഇതിനോടകം കോര്‍പ്പറേറ്റ് ഡീലുകളില്‍ ബുക്ക് ചെയ്തവരെ ഒഴികെ പുതിയ ബുക്കിംഗുകള്‍ മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ല. കൂടാതെ, വിരുന്ന് സല്‍ക്കാരം ഹോട്ടല്‍ അടച്ചിരിക്കുന്നതിനാല്‍ ഹോട്ടലില്‍ താമസിക്കുന്നവര്‍ ഒഴികെയുള്ളവര്‍ക്കുള്ള ഭക്ഷണശാലയും അടച്ചിരിക്കുകയാണ്.

 

 

ഇതുവരെ അറിയപ്പെടാത്ത മറ്റ് ചെലവുകള്‍ക്ക് പുറമെ, ചാര്‍ട്ടേഡ് വിമാനങ്ങളും മറ്റ് ഗതാഗത ക്രമീകരണങ്ങളും ബിജെപിയുടെ ഓപ്പറേഷന്‍ താമരയില്‍ ഉള്‍പ്പെടും. എന്നാല്‍, ചെലവ് പുറത്തുവിട്ടിട്ടില്ല. സ്വതന്ത്രര്‍ ഉള്‍പ്പെടെ 40 ഓളം എംഎല്‍എമാരുമായി ഗുവാഹത്തിയില്‍ ക്യാമ്പ് ചെയ്യുന്ന ഏക്‌നാഥ് ഷിന്‍ഡെ കോണ്‍ഗ്രസുമായോ അല്ലെങ്കില്‍ എന്‍സിപിയുമായോ ഉള്ള സഖ്യം ഉപേക്ഷിക്കാന്‍ ശിവസേനയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടര വര്‍ഷത്തെ സഖ്യ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ടത് ശിവസേന നേതാക്കള്‍ ആയിരുന്നെന്ന് ഏക്‌നാഥ് ഷിന്‍ഡേ പറയുന്നു. വിമതരെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനവും ശിവസേന അധ്യക്ഷസ്ഥാനവും രാജിവെച്ചൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top