Kerala

സംസ്ഥാനത്ത് ഇന്ന് 4098 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരംകേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പത് പേര്‍ കൊവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചു. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത് തിരുവനന്തപുരത്താണ്. ജില്ലയില്‍ 1034 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

 

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 17,336 പുതിയ കേസുകള്‍ രേഖപ്പെടുത്തി. 13,029 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,27,49,056 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.59% ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 88,284 പേര്‍. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.20% ആണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവെയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 196.77 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ ആറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top