Kerala

ദക്ഷിണ കാശി ളാലം ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് ഇന്ന് ഭരണി നാളിൽ അമ്പലപ്പുറത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയൂട്ടും ഭരണി പൂജയും നടന്നു

പാലാ :ദക്ഷിണ കാശി ളാലം ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് ഇന്ന് ഭരണി നാളിൽ അമ്പലപ്പുറത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയൂട്ടും ഭരണി പൂജയും നടന്നു.

12 വയസ്സിൽ താഴെയുള്ള ബാലികമാരെ ലക്ഷ്മി സങ്കല്പത്തിൽ പ്രാതൽ ഊട്ടുന്ന വഴിപാടാണ് ഭഗവതി യൂട്ട്. ഇദംപ്രഥമമായിട്ടാണ് ഈ വഴിപാട് ഇവിടെ നടത്തിയത്. ബാലികമാർക്ക് പ്രത്യേകം പൂജ നടത്തിയ ശേഷമാണ് ഭഗവതിയൂട്ട് നടന്നത്.തുടർന്ന് ഭരണിയൂട്ടും നടന്നു.

ളാലം ശ്രീ മഹാദേവക്ഷേത്രത്തിൽ തിരുവുത്സവത്തിന്റെ ആറാം ദിനമായ ഇന്ന് ഉച്ചയ്ക്ക് ഉത്സവദർശനം നടന്നു. തിരുവരങ്ങിൽ ആദിത്യൻ സി വിനോദിന്റെ ഓട്ടൻതുള്ളൽ നടന്നു.ഉത്സവ ബലിദർശനത്തിന് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top