Kerala

സുസ്ഥിരം 2023 ” പരിപാടിയുടെ ഭാഗമായി ലോൺ ലൈസൻസ് സബ്സിഡി മേളയുടെ ഉത്ഘാടനം പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ നിർവഹിച്ചു

പാലാ നഗരസഭ വ്യവസായ വകുപ്പും, കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ” സുസ്ഥിരം 2023 ” പരിപാടിയുടെ ഭാഗമായി ലോൺ ലൈസൻസ് സബ്സിഡി മേളയുടെ ഉത്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ നിർവഹിച്ചു.. പുതിയ സംരഭകർക്കായി ലോണുകൾ, സബ്സിഡികൾ, ലൈസൻസുകൾ എന്നിവ നൽകുന്നതിന് പാലായിലെ വിവിധ ബാങ്ക് ഉദ്യോഗസ്ഥരും ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

മുനിസിപ്പാലിറ്റിയിൽ ഈ വർഷം നടത്തിയ വിവിധ കോഴ്സുകൾ പൂർത്തിയാ ക്കിയവർക്കുളള സർട്ടിഫിക്കേറ്റ് വിതരണവും നടന്നു. മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട് , മായാ പ്രദീപ്, സിജി പ്രസാദ് , വ്യവസായ വകുപ്പ് ജില്ലാ ജനറൽ മാനേജർ ലൗലി എം വി , അജിമോൻ കെ.എസ്., സിനോ , കൗൺസിലർമാരായ ആനി ബിജോയി, ലിസ്സിക്കുട്ടി മാത്യു, ലീനാ സണ്ണി,ഒരു ബൈജു കൊല്ലംപറമ്പിൽ , നീനാ ചെറുവള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top