Kerala

വിനയാന്വിതനായി വിജയകുമാർ വിജയ പന്ഥാവിലൂടെ മുന്നോട്ട്; സംവിധായകൻ വിനയകുമാറിന്  ഭാവന ഹോസ്പിറ്റലിന്റെ ആദരം

കോട്ടയം :ഒരു ആശുപത്രി അധികാരികൾ കലാകാരന്മാരെ ആദരിക്കുകയോ;അപൂർ വതയാണിങ്ങനെയെങ്കിലും കോട്ടയത്തെ ഭാവന ഹോസ്പിറ്റൽ ഡയറക്ടർ ജേക്കബ്ബ് പുതുപ്പള്ളി എന്നും കലാകാരന്മാരെ അംഗീകരിക്കുന്നതിലും ;ആദരിക്കുന്നതിലും മുൻപിലാണ്.അങ്ങനെയാണ് വളർന്നു വരുന്ന കലാകാരനായ സംവിധായകൻ വിനയകുമാറിനെ ആദരിക്കുവാൻ ക്രിസ്മസ് ആഘോഷവേളയിൽ അദ്ദേഹം സമയം കണ്ടെത്തിയത്.

നവാഗത സംവിധായകനായ വിനയകുമാർ ഇതുവരെ 30 ഓളം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്.അതിൽ തന്നെ സസ്നേഹം ജോൺസൺ ;നൈറ്റ് കോൾ എന്നിവ ഹിറ്റായി മാറിയിരുന്നു .നാല് മ്യൂസിക് ആൽബങ്ങളും വിനയകുമാർ സംവിധാനം ചെയ്തു .ഉടൻ തന്നെ താൻ ആദ്യമായി സംവിധാനം ചെയ്ത സെക്റ്റർ 112 എന്ന സിനിമയും റിലീസാകുമെന്ന സന്തോഷത്തിലാണ് വിനയകുമാർ.ചലച്ചിത്ര സംവിധായകൻ വിനയകുമാറിന് സുരേഷ് കുറുപ്പ് എക്സ് എം.പിയാണ്  ഉപഹാരം സമ്മാനിച്ചത്.

രോഗീപരിചരണത്തോടൊപ്പം കലാകാരൻ മാരോടുള്ള താൽപ്പര്യം ആണ് ഇങ്ങനെ ക്രിസ്മസിനോടൊപ്പം വിനയകുമാറിനെ ആദരിക്കുന്നത് എന്ന് ഹോസ്പിറ്റൽ ഡയറക്ടർ ജേക്കബ് പുതുപ്പള്ളി പറഞ്ഞു.യോഗത്തിൽ ഡോ.ടോണി അലോഷ്യസ്, ഡോ.ദിലീപ് കുമാർ, അഡ്വ.ബി വിൻ ജോൺ പുളിയ്ക്കപ്പറമ്പിൽ, ചലച്ചിത്ര താരം സിനഗൽ തന്മയ എന്നിവർ പ്രസംഗിച്ചു. ചലച്ചിത്ര സംവിധായകൻ വിനയകുമാറിന് സുരേഷ് കുറുപ്പ് എക്സ് എം.പി ഉപഹാരം സമ്മാനിയ്ക്കുന്ന

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top