Sports

മഞ്ഞപ്പട ഒരു ഗോളിന് ഹൈദരാബാദിനെ വീഴ്ത്തി പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദ് എഫ്സിയെ മഞ്ഞപ്പട വീഴ്ത്തി.കളിയുടെ 41-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചാണ് വിജയ ഗോൾ നേടിയത്. സസ്പെൻഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രിൻസിച്ചിന് കളിയുടെ 52-ാം മിനിറ്റിൽ മറ്റൊരു ഗോളവസരം കിട്ടിയയെങ്കിലും ഗോൾ പോസ്റ്റിൽ തട്ടി അത് ഗോളായില്ല .

ഇൻജ്വറി സമയത്തിൻ്റെ അവസാന മിനിറ്റിൽ ഹൈദരാബാദിന് കിട്ടിയ മികച്ച അവസരം ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി ഗോളി സച്ചിൻ സുരേഷ് കുത്തിയകറ്റിയത് രക്ഷയായി .സച്ചിന്റെ മനോഹരമായ ഒരു രക്ഷപെടുതലായിരുന്നു അത് .ഈ ജയത്തോടെ 16 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top