തൃശ്ശൂരിൽ നൃത്തം ചെയ്യുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു . തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജിൻറെ ഭാര്യ സതി (67) ആണ് മരിച്ചത് .ഹൃദയാഘാതം മൂലമാണ് മരണം .
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഇന്നലെ രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം.ക്ഷേത്രത്തിൽ പരുപാടി അവതരിപ്പിക്കാനായി 11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. നൃത്തം തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ സതി കുഴഞ്ഞു വീഴുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)