Kerala

വിലക്കുമാറി തിരിച്ചെത്തിയ മിലോസ് ഡ്രിൻസിച്ചിന്റെ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിന് വിജയം

കൊച്ചി: വിലക്കുമാറി തിരിച്ചെത്തിയ മിലോസ് ഡ്രിൻസിച്ചിന്റെ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിന് വിജയം.കൊച്ചി ജവര്‍ലാല്‍നെഹ്‌റു സ്‌റ്റേഡയത്തില്‍ നടന്ന മത്സരത്തില്‍ മുൻ ചാമ്ബ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ ഏകപക്ഷീയമായ ഒരുഗോളിനാണ് മഞ്ഞപ്പട തോല്‍പ്പിച്ചത്.
41ാം മിനിട്ടിലാണ് മിലോസിന്റെ കാലുകള്‍ ബ്ലാസ്‌റ്റേഴ്സിന് വിജയഗോള്‍ സമ്മാനിച്ചത്.ഈ സീസണിൽ ആദ്യം മുംബൈയുമായുള്ള മത്സരത്തിനിടെ ഉണ്ടായ കയ്യാങ്കളിയെ തുടർന്ന് താരത്തിന് മൂന്നു മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു.ശേഷം ഇന്നലെയായിരുന്നു വീണ്ടും കളത്തിലിറങ്ങിയത്.

ഇന്നലത്തെ ജയത്തോടെ 16 പോയിന്റ് നേടി ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്‌എല്ലിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി.മത്സരത്തിന്റെ തുടക്കം മുതല്‍ കരുത്തുകാട്ടിയ ബ്ലാസ്റ്റേഴ്‌സ്, രണ്ടാം മിനിട്ടില്‍ തന്നെ ഹൈദരാബാദിനെ വിറപ്പിച്ചു.എന്നാൽ ബോക്‌സിനകത്തേക്ക് പ്രീതം ഉയര്‍ത്തി നല്‍കിയ പന്ത് വരുതിയിലാക്കി ലക്ഷ്യത്തിലേക്ക് തൊടുക്കാനുള്ള പെപ്രെയുടെ ശ്രമം പരാജയപ്പെട്ടു.എട്ടാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ഹൈദരാബാദിനും ഗോളാക്കാനായില്ല.

പിന്നാലെ ലൂണയും ഡയ്‌സുകിയും ചേര്‍ന്നുള്ള കുതിപ്പില്‍ ഹൈദരാബാദ് അപകടം മണത്തുവെങ്കിലും പന്ത് നിയന്ത്രണത്തിലാക്കി മുന്നേറാനാകാൻ പെപ്രെക്കായില്ല. ഹൈദരാബാദ് തിരിച്ചടിക്ക് കോപ്പുകൂട്ടുന്നതിനിടെയാണ് മിലോസ് രക്ഷകനായത്.

ഹൈദരാബാദ് പ്രതിരോധ താരം തട്ടിയകറ്റിയപന്ത് വലത് വിംഗില്‍ നിന്ന് ഡയ്‌സുകെ പിടിച്ചെടുത്തു. നീട്ടിനല്‍കിയ പന്ത് സ്വീകരിച്ച ലൂണ ബോക്‌സിനകത്ത് മിലോസിന് നല്‍കി. പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി മിലോസ് പന്ത് അനാസായം ഗോൾ പോസ്റ്റിലേക്ക് തട്ടിയിട്ടു. രണ്ടാം പകുതിയുടെ തുടക്കം ആദ്യഗോളിന് സമാനമായ അവസരം വന്നുചേര്‍ന്നെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ലീഡുയര്‍ത്തനായില്ല.

അവസാന സമയങ്ങളിൽ തുടരെ തുടരെ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് ഹൈദരാബാദ് വട്ടമിട്ട് പറന്നെങ്കിലും സച്ചിൻ സുരേഷിന്റെ കൈകളെ ചോര്‍ത്താനായില്ല.ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ഡയമന്റകോസും സന്ദീപ് സിംഗുമില്ലായൊണ് മഞ്ഞപ്പട ഇന്നലെ കളത്തിലിറങ്ങിയത്.29ന് ചെന്നൈയിൻ എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top