പാലാ :ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം സിരകളിൽ പടരുകയാണ് ഓരോ യുവാക്കളിലും .നാളെ എന്താവും സംഭവിക്കുക.ആസ്‌ട്രേലിയ കപ്പും കൊണ്ട് പോകുമോ.ഇന്ത്യ കപ്പടിക്കുമോ.ഉദ്വെഗത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഈശ്വര ചിന്ത വെടിയാതെ പാലായിലെ ഒരു പറ്റം ചെറുപ്പക്കാർ പാലാ കുരിശുപള്ളി മാതാവിന്റെ സവിധത്തിൽ വന്നു കരം കൂപ്പി പ്രാർത്ഥിച്ചു.കത്തിച്ചുവെച്ച മെഴുകുതിരികൾ പരത്തിയ പ്രകാശത്തിൽ ഉള്ളം കുളിർത്താണ് പയനിയർ ക്ലബ്ബ് അംഗങ്ങൾ മടങ്ങിയത്.

നാളെ നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുവാനായി പാലാ സ്റ്റേഡിയത്തിനു സമീപമുള്ള ആഫീസിൽ മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത് .നാട്ടുകാരെയും കൂട്ടുകാരെയും പയനിയർ ക്ലബ്ബ് അംഗങ്ങൾ കളി കാണുവാൻ ക്ഷണിച്ചിട്ടുണ്ട്.അതേസമയം അമ്പലങ്ങളിലും നേര്ച്ച കാഴ്ചകൾ സമർപ്പിക്കുന്നവരുമുണ്ട്.ജാതിമത ഭേദങ്ങൾക്ക് അതീതമായി ലോകകപ്പ് ജ്വരം പടരുകയാണ്.
പയനിയർ ക്ലബ്ബിന്റെ മെഴുകുതിരി കത്തിച്ചുള്ള പ്രാർത്ഥനയ്ക്ക് അയ്യപ്പൻ ഐശ്വര്യ.സിബി റീജൻസി;ജോമി സന്ധ്യ ;ടോമി കുട്ടിയാങ്കൽ ;ജോമോൻ വാളംപറമ്പിൽ;സതീഷ് ശങ്കർ;ബാബു നെടുമുടി;ശ്രീജിത്ത് പാലാ;സന്തോഷ് ജോസഫ് ആർക്കേഡ്;ആന്റോ ടേക് എ സ്പോർട്ട്;വിനോദ് സിറ ;ലൗജിൻ,സൂരജ് തമസാ ,ആന്റണി വാളംപറമ്പിൽ , സുന്ദർ രാജ്, രമേശ് റിഥം, അരുൺ കിരൺ ഫ്ലവർ എന്നിവർ നേതൃത്വം നൽകി.

