Kottayam

.ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ കളത്തുക്കടവ് ജംങ്ഷനിൽ 21.16 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ ടേക്ക് എ ബ്രേക്ക്’ വിശ്രമകേന്ദ്രം ഒരുങ്ങുന്നു

കോട്ടയം: തലപ്പലം ഗ്രാമപഞ്ചായത്തിൽ ‘ടേക്ക് എ ബ്രേക്ക്’ വിശ്രമകേന്ദ്രം ഒരുങ്ങുന്നു. ശുചിത്വ മിഷൻ ഫണ്ട്, കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് എന്നിവയിൽ നിന്ന് അനുവദിച്ച 15.10 ലക്ഷം രൂപ മുടക്കിലാണ് വിശ്രമ കേന്ദ്രം നിർമിക്കുന്നത്.

വിശ്രമമുറികളും രണ്ടു ടോയ്ലറ്റുകളും അടങ്ങുന്നതാണ് കെട്ടിടം.ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ കളത്തുക്കടവ് ജംങ്ഷനിൽ 21.16 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ പണി അന്തിമഘട്ടത്തിലാണ്. കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം എന്നീ ഭാഗങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും വിശ്രമകേന്ദ്രം പ്രയോജനപ്പെടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top