
പാലാ :നാരിയങ്ങാനം : ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ഇന്ത്യ ആസ്ട്രേലിയ കലാശ പോരാട്ടത്തിന് ബിഗ് സ്ക്രീൻ സൗകര്യമൊരുക്കി നരിയങ്ങാനം യുവജന കൂട്ടായ്മ.
ലോകകപ്പ് ക്രിക്കറ്റ് ആവേശം ദൃശ്യ മികവിലും ശബ്ദമികവിലും അടുത്ത് ആസ്വദിക്കുവാനുള്ള അവസരം നരിയങ്ങാനം ജനകീയ ഹോട്ടലിനു സമീപം ഒരുക്കിയിരിക്കുന്നു.
ക്രിക്കറ്റ് മാമാങ്കത്തിന്റെ കലാശ പോരാട്ടത്തിന്, ക്രിക്കറ്റ് ഗാലറിക്ക് സമാനമായ രീതിയിൽ മനോഹാരിത ഒട്ടുനഷ്ടം ആകാതെ ഈ വേൾഡ് കപ്പ് ഫൈനൽ നരിയങ്ങാനം നിവാസികൾക്ക്മാത്രമല്ല മറ്റു സ്ഥലങ്ങളിലുള്ളവർക്കും വന്ന് ആസ്വദിക്കുവാൻ തക്ക വിധമാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഇതിന്റെ അണിയറ പ്രവർത്തകരായ ഡിജു സെബാസ്റ്റ്യൻ,സുരേഷ് സിജോ, എന്നിവർ അറിയിച്ചു.

