ഈരാറ്റുപേട്ട: നഗരഭയിലെ ഉപതിരെഞ്ഞെടുപ്പ് നടക്കുന്ന കുറ്റിമരം ഡിവിഷനിലെ എസ്.ഡി.പി.ഐ ‘സ്ഥാനാത്ഥി ആയി അബ്ദുൽ ലത്തീഫ് കാരയ്ക്കാട് മത്സരിക്കും.എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം അൻസാരി ഏനാത്ത് വാർഡ് പ്രവർത്തക കൺവെൻഷൻ ഉത്ഘാടനം ചെയ്തു.

വിവേചന മില്ലാത്ത വികസന തുടർച്ചയ്ക്ക് എസ്.ഡി.പി ഐ ”സാരഥി അബ്ദുൽ ലത്തീഫിൻ്റ് വിജയം അനിവാര്യമാണ് എന്ന് സ്ഥാനാത്ഥി പ്രഖ്യാപനം നടത്തി കൊണ്ട് അൻസാരി ഏനാത്ത് പറഞ്ഞു.
ബ്രാഞ്ച് പ്രസിഡൻറ് ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം, ജില്ല പ്രസിഡൻറ് മുഹമ്മദ്സിയ്യാദ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സി.എച്ച്.ഹസീബ്, ജില്ലാ കമ്മിറ്റി അംഗം സഫീർ കുരുവനാൽ, ബ്രാഞ്ച് സെക്രട്ടറി യൂസുഫ്, സ്ഥാനാത്ഥി അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.

