Kerala

ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ജോസ് കെ മാണി.;സ്ഥാനാർത്ഥിയാകാനുണ്ടെന്ന് സജി മഞ്ഞക്കടമ്പൻ

കോട്ടയം :ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ
ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും അതിലാണ് ശ്രദ്ധയെന്നും ജോസ് കെ മാണി മാധ്യമങ്ങളോട്  പറഞ്ഞു. കേരള കോൺഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് നിലവിലെ എംപി. ചാഴിക്കാടന്റെ പേരിനൊപ്പം ജോസ്.കെ മാണിയുടെ പേരും പാർട്ടി ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ജോസ് കെ മാണി മത്സരിക്കുന്നതിനോടാണ് സിപിഐ(എം) നു താല്പര്യമെങ്കിലും തോമസ്  ചാഴിക്കാടന് നറുക്കു വീഴാനാണ് സാധ്യത .അദ്ദേഹം ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇപ്പോൾ സജീവമാണ്.ഇന്നലെ പാലായിലെ മുഖ്യ പരിപാടികളിലും ചാഴികാടൻ സജീവമായിരുന്നു . എന്നാൽ മുൻ കടുത്തുരുത്തി എം എൽ എ സ്റ്റീഫൻ ജോർജ് സ്ഥാനാർഥി മോഹിയാണെങ്കിലും അത് ഒരു നിര സ്ഥാനാർഥി മോഹികൾ ഉണ്ടാവും എന്നതിനാൽ ജോസ് കെ മാണി തടയിട്ടിരിക്കുകയാണ്.

കോട്ടയത്ത് യു ഡി എഫിലെ സ്ഥാനാർത്ഥിയെ കുറിച്ചാണ് ആശങ്കകൾ തുടരുന്നത്.സ്ഥാനാർത്ഥിത്വ മത്സരത്തിൽ  എന്നത്തേയും പോലെ ഇത്തവണയും സജി മഞ്ഞക്കടമ്പനെ പരിഗണിച്ചിട്ടുണ്ട്.2016 മുതലുള്ള നിത്യഹരിത പരിഗണിക്കൽ  സ്ഥാനാർത്ഥിയാണ് മഞ്ഞക്കടമ്പൻ . അവസാനം ആര് കപ്പും കൊണ്ട് പോകും എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പി ജെ ജോസഫ്.മോൻസ് ജോസഫ് എന്നീ  രണ്ടു പേർ കഴിഞ്ഞാൽ സ്ഥാനാർത്ഥിത്വത്തിനു പരിഗണിക്കേണ്ടുന്നതിൽ മുമ്പനാണ് മഞ്ഞക്കടമ്പനെങ്കിലും.അവസാന സമയത്ത് നടക്കുന്ന തീവെട്ടി ഓപ്പറേഷനിൽ സജിക്ക് സ്ഥാർത്ഥിത്വം ലഭിക്കാറില്ല എന്നുള്ളതാണ് കണ്ടു വരുന്നത് .

2016 ൽ പൂഞ്ഞാറിലേക്കു സജി മഞ്ഞക്കടമ്പനെ  പരിഗണിച്ചിരുന്നെങ്കിലും;അവസാന നിമിഷം വെട്ടുകയായിരുന്നു.പൂഞ്ഞാറിൽ മത്സരിക്കുന്നതിനെ ഭാഗമായി മരണ വീടുകളിൽ റീത്ത് സമർപ്പിക്കൽ  യജ്ഞം നടത്തിയ സജിക്ക് ആ വകയിലും കുറെ കാശ് നഷ്ടമായി .പക്ഷെ പാലായിലെ കുഞ്ഞു മനുഷ്യർ കെണി കരുതി വെച്ചിട്ടുണ്ടായിരുന്നു,അവർ കെ എം മാണിയുടെ വാമഭാഗത്തെ തന്നെ പിടിക്കൂടി.സീറ്റിന്റെ കാര്യത്തിനായി പാലാ വീട്ടിൽ ചെന്ന സജിയോട് കുട്ടിയമ്മ ചേടത്തി  ചോദിച്ചു മഞ്ഞ എന്ന് പറഞ്ഞാൽ എന്താ അര്ഥമെന്നു അറിയാമോ..?ഇല്ലല്ലോ എന്ന് അറിയാവുന്ന വിനയത്തോടെയൊക്കെ സജി വിനീതനായി പറഞ്ഞെങ്കിലും ;കുഞ്ഞു മനുഷ്യർ ഓതി കൊടുത്തത് ഉടനെ ചേടത്തി  പറഞ്ഞു;മഞ്ഞ എന്ന് പറഞ്ഞാൽ അഹങ്കാരം എന്നാണ് അർഥം അറിയാവോ..ഹെഡ് മാസ്റ്ററുടെ മുമ്പിൽ പ്രൈമറി ക്‌ളാസിലെ വിദ്യാർത്ഥിയെ പോലെ പേടിച്ച് വിറച്ചു നിന്ന മഞ്ഞക്കടമ്പന്റെ കണ്ണുകൾ വീണ്ടും തള്ളി.അറിയാവുന്ന ഭാഷാ പണ്ഡിതരോടൊക്കെ വിളിച്ചു ചോദിച്ചു മഞ്ഞ എന്ന വാക്കിന് ഇങ്ങനെയൊരു നിര്വചനമുണ്ടോ എന്ന്.പക്ഷെ ഭാഷാ പണ്ഡിതർ ഇല്ലെന്നു പറഞ്ഞപ്പോളും സജി മഞ്ഞക്കടമ്പന്  വിശ്വാസം വന്നില്ലകോട്ടയത്തെ ഡി സി ബുക്‌സിൽ കയറി മലയാള പദാവലി പുസ്തകമെല്ലാം വാങ്ങി കൂട്ടി യെങ്കിലും.ഈശ്വരനെ തേടി  ഞാൻ നടന്നു ,കടലുകൾ കടന്നു ഞാൻ തിരഞ്ഞു.അവിടെയുമില്ലിവിടെയുമില്ലീശ്വരൻ  എന്ന ഗാനം പോലെയായി തീർന്നു അത്  .

ഇതറിഞ്ഞ മഞ്ഞക്കടമ്പൻ സ്നേഹികൾ ഉടനെ പറഞ്ഞു മഞ്ഞക്കടമ്പാ വളരെ സൂക്ഷിക്കേണ്ടുന്ന സമയമാ.നിങ്ങൾ ഇപ്പോൾ ഡെയ്ഞ്ചർ സോണിലാ.കുട്ടിയമ്മ ചേടത്തി ഒരു തടവ് സൊന്നാൽ നൂറ് തടവ് സോന്ന  മാതിരി എന്നാണ് പാലാ കുഞ്ഞാണ്ടനിലെ നടപ്പ്.പണ്ടത്തെ കാര്യം വല്ലോ അറിയാവോ തിരുവല്ലയിൽ പുതുശേരിയെ വെട്ടി വിക്ടറിന് സീറ്റു കൊടുത്തത് ചേടത്തിയുടെ ഉഗ്രശാസനയിലാ.അന്ന് വിക്റ്റർ കീടനാശിനി കുപ്പിയുമായി അടുക്കള വശത്ത് കൂടെ ചെന്ന് ഇപ്പം ഞാനിതു കുടിക്കുമെന്നു പറഞ്ഞപ്പോൾ വിക്ടറിന്റെ ആ നമ്പറിൽ വീണാണ് കുട്ടിയമ്മ ചേടത്തിയുടെ ശുപാർശയിൽ പുതുശേരിയെ വെട്ടിയത് .അന്ന് കെ എം മാണി പറഞ്ഞ വാക്കുകൾ ഇന്ന് പ്രസിദ്ധമാണ് ജോയീ …വെട്ടു പുതുശേരിയെ …കേറ്റ് വിക്ടറിനെ.അന്ന് പുതുശേരിയെ സമാധാനിപ്പിക്കാനായി ജോയി അബ്രാഹത്തെയാണ് കെ എം മാണി ചുമതലപ്പെടുത്തിയത്.ഇസ്രേയേൽ പട്ടാളത്തെ കണ്ട ഹമാസുകാരന്റെ ശൗര്യത്തോടെയാണ് അന്ന് പുതുശേരി ജോയി അബ്രാഹത്തെ സ്വീകരിച്ചത്.മലയാള ഭാഷയിൽ  ഇങ്ങനെയൊക്കെ വചനങ്ങളുണ്ടോ എന്നുള്ള ജോയി അബ്രാഹത്തിന്റെ സംശയവും അന്നാണ് തീർന്നു കിട്ടിയത്.കുടിക്കാൻ കൊടുത്ത ചായ കുടിക്കാൻ വിസമ്മതിച്ച ജോയി എബ്രഹാം അന്ന് പറഞ്ഞു ,ചായ വേണ്ട വയർ നിറഞ്ഞു .

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ സജിയെ  പരിഗണിച്ചിരുന്നെങ്കിലും കപ്പും കൊണ്ട് പ്രിൻസ് ലൂക്കോസ് പോയി.മണ്ണും ചാരി നിന്നവൻ പെണ്ണിനേം കൊണ്ട് പോയി എന്ന് പറഞ്ഞപോലെ ജോസഫ് ഗ്രൂപ്പിൽ വന്നു അഞ്ച് മിനിറ്റായപ്പോൾ മാണി ഗ്രൂപ്പ് കാരനായ പ്രിൻസ് ലൂക്കോസ് കപ്പും കൊണ്ട് പോയി.പ്രിൻസിന്റെ ആഹ്ളാദം  കണ്ട് കണ്ണ് തള്ളി പോയ സജി മഞ്ഞക്കടമ്പന്  അന്ന് ഒരു ഓഫ്ഫർ കൊടുത്തു യു  ഡി എഫ് അധികാരത്തിൽ വരുമ്പോൾ ഒരു കോർപ്പറേഷൻ ഉറപ്പ്.പക്ഷെ എൽ ഡി എഫ് അധികാരത്തിൽ വന്നപ്പോൾ സജി മഞ്ഞക്കടമ്പന്റെ കണ്ണ് വീണ്ടും തള്ളി.

പൊട്ടിക്കരഞ്ഞു കൊണ്ട്  തൊടുപുഴയ്ക്കു ഓടിയ മഞ്ഞക്കടമ്പനെ ആശ്വസിപ്പിക്കാൻ അന്ന് വീണ്ടു ഒരു ഓഫർ കൊടുത്തു യു  ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പൻ  തന്നെ.പക്ഷെ ഇത്തവണ സജിയുടെ കണ്ണ് തള്ളിയില്ല യു  ഡി എഫ് ചെയർമാൻ സ്ഥാനം ലഭിക്കുകതന്നെ ചെയ്തു .പക്ഷെ അപ്പോൾ പാലായിലെ കുറെ കുഞ്ഞു മനുഷ്യർ കുടുകുടാ ചിരിക്കുന്നുണ്ടായിരുന്നു.കൂടെ കടൽ തുരുത്ത് മോനിച്ചനും പൊട്ടി ചിരിച്ചു .ഞങ്ങൾ അവനെ എലിപ്പെട്ടിയിൽ എലിയെ കേറ്റുന്നത്  പോലെ കേറ്റി;വെട്ടിലാക്കി എന്ന് കുഞ്ഞു മനുഷ്യർ ചെണ്ടൻ  കപ്പ  തിളയ്ക്കുന്ന പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു.അവർ നേരത്തെ തന്നെ പി ജെ ജോസഫിൽ നിന്നും ഉറപ്പ് വാങ്ങിയിരുന്നു ഏറ്റുമാനൂരിൽ പ്രിൻസ് തന്നെ സ്ഥാനാർഥി എന്ന്.

പ്രിൻസ് ലൂക്കോസിനെ സംബന്ധിച്ചിടത്തോളം ഗണപതി രാശിക്കാരനാണ്.പണ്ട് പാർവതിയും ശിവനും ആദ്യം ലോകം ചുറ്റി വരുന്നവർക്ക് ഈ ആപ്പിൾ നൽകുമെന്ന്  പറഞ്ഞത് കേട്ട് ശുദ്ധ ഗതിക്കാരനായ മുരുകൻ മയിലിന്റെ പുറത്ത് കയറി ലോകം ചുറ്റാൻ പോയപ്പോൾ ഗണപതിൽ മാതാപിതാക്കളെ മൂന്ന്‌ തവണ പ്രദക്ഷിണം വച്ച്  തൊഴുതിട്ട്  പറഞ്ഞു നിങ്ങളാണ് എന്റെ ലോകം അതിൽ സന്തുഷ്ടരായ ശിവനും പാർവതിയും ആപ്പിൾ ഗണപതിക്ക്‌ നൽകി.അതുപോലെയാണ് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് പ്രിൻസ് ലൂക്കോസിന് ലഭിച്ചത്.ആപ്പിൾ പ്രിൻസ് കൊണ്ടുപോയപ്പോൾ മഞ്ഞക്കടമ്പന്  ലഭിച്ചത് ഒരു ആരാധകന്റെ ആപ്പിൾ ഐ ഫോണായിരുന്നു.

അങ്ങനെയുള്ള ഒരവസ്ഥയിലാണ് ഇപ്പോൾ ലോക്സഭാ തെരെഞ്ഞെടുപ്പ് വന്നപ്പോഴും സജി മഞ്ഞക്കടമ്പന്റെ പേര് സജീവമായി പരിഗണിക്കുന്നത്.സജിക്ക് കോട്ടയം ലോക്സഭാ സീറ്റ് ലഭിക്കുമോ.അതോ പകരം ഓഫ്ഫർ ലഭിക്കുമോ തൊടുപുഴ കുഞ്ഞാണ്ടനിലെ കാര്യങ്ങൾ കാത്തിരുന്ന് കാണുകയേ  നിർവാഹമുള്ളൂ.അതേസമയവും കോട്ടയം സീറ്റ് മോഹിച്ച് നടന്ന ജോസ് കെ മാണിയുടെ അളിയൻ  എം പി ജോസഫ് കളത്തിൽ നിന്നും നിഷ്കാസിതനായി കഴിഞ്ഞു .തൃക്കരിപ്പൂരിൽ മത്സരിച്ച വകയിൽ കാസർകോട് ഡി സി സി യുമായി കേസ് വരെ ഉണ്ടായിട്ടുണ്ട് ഇദ്ദേഹത്തിന്.പാലായിലെ കുഞ്ഞു മനുഷ്യരുടെ സ്ഥാനാർത്ഥിയായി വന്ന എം പി ജോസഫ് ഇപ്പോൾ കളത്തിൽ നിന്നും അപ്രത്യക്ഷനായി കഴിഞ്ഞു.ഇതാദ്യമാണ് കുഞ്ഞു മനുഷ്യരുടെ തന്ത്രങ്ങൾ പിഴയ്ക്കുന്നത്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top