പാലാ :കൊഴുവനാൽ പഞ്ചായത്തിന്റെ സ്ഥലം കയ്യേറിയ വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റും .വൈസ് പ്രസിഡന്റും രണ്ടു ചേരിയിലായി നിലയുറപ്പിച്ചു.ഇന്ന് രാവിലെ രണ്ടാം വാർഡായ കെഴുവങ്കുളത്ത് വെറ്റിനറി ആശുപത്രിക്കു സമീപം താമസിക്കുന്ന വീട്ടമ്മയാണ് അവരുടെ ഭവനത്തിലേക്ക് റോഡ് കോൺക്രീറ്റ് ചെയ്‌ത് എടുത്തത്.പഞ്ചായത്ത് മാനുഷിക പരിഗണന വച്ച് നടപ്പു വഴി നൽകിയെങ്കിലും,ഇന്ന് രാവിലെ വീട്ടമ്മയും സംഘവും രണ്ടു മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്തെടുക്കുകയായിരുന്നു .

പഞ്ചായത്ത് വക സ്ഥലമാണെന്ന് കോടതി വിധിക്കുകയും സർവേ കല്ല് സ്ഥാപിക്കുകയും ചെയ്തിടത്ത് അനുമതി ഇല്ലാതെ റോഡ് കോൺക്രീറ്റ് ചെയ്തതിനെ പ്രസിഡണ്ട് നിമ്മി ട്വിങ്കിളും സെക്രട്ടറിയും ചോദ്യം ചെയ്യുകയും സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തു.പോലീസ് സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനം നിർത്തി വയ്ക്കണമെന്ന് അറിയിക്കുകയും ചെയ്തു .എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ വീട്ടമ്മയ്ക്കു ഒത്താശ നൽകുന്നത് കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജേഷ്‌ബി ആണെന്ന് പൊതുവെ സംസാരമുണ്ട് .
പോലീസിന്റെയും ;പഞ്ചായത്തിന്റെയും വിലക്കുകൾ മറികടന്ന് ഇപ്പോൾ വീണ്ടും രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം നടത്തുവാൻ വീട്ടമ്മ തുനിയുമ്പോൾ സ്ഥലത്ത് സംഘർഷാവസ്ഥ സംജാതമാവുകയാണ്.പോലീസ് സംഘവും സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട് .

